🔥 TRENDING દરીયાપુર રાષ્ટ્રવિનાયક કોમ્પ્લેક્સમાં... वृंदावन के संत पूज्य प्रेमानंद जी महार... कुटेला वन परिक्षेत्र में गजराज की धमाक... અહમદાબાદ મ્યુનિસિપલ કોર્પોરેશન દ્વારા... પેટ્રોલમાં ઇથેનોલનું યોગ્ય મિશ્રણ કેટલ... मुख्यमंत्री हेमंत सोरेन ने मंत्री दीपि...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമാകും.
Lifestyle

കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമാകും.

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 08:04 PM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.ബഷീർ ആണ് തുക പ്രഖ്യാപിച്ചത്.

ടൗൺ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് തടസ്സമില്ലാതെ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഏറ്റെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകിയി.

ടൗൺ നവീകരണത്തിന് ആവശ്യമായ കൂടുതൽ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്നതിനായി പി.ഡബ്ല്യു.ഡി സിറ്റി ഇംപ്രൂവ്മെന്റ് സമിതി അംഗങ്ങളായ എം. ഷാജഹാൻ, വി.ആർ. വിനോദ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം ഈ മാസം 14-ന് വൈലത്തൂർ ടൗൺ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സ്ഥലമുടമകളുടെയും സംയുക്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ അനേതൃത്വത്തിലുള്ള സംഘം വികസനം നടപ്പിലാക്കേണ്ട സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചത്.
📲Get App