🔥 TRENDING सिरोंज में खाद के लिए किसानों की भारी... ದಿವ್ಯಾಂಗರಿಗೆ ಉಪಕರಣಗಳ ವಿತರಣೆ ಕಾರ್ಯಕ್ರಮ... जनगणना में भागीदारी राष्ट्रीय दायित्व:... બેંક કર્મચારીઓની 3 દિવસીય હડતાલ મોકૂફ:... नवादा: कुएं से युवक का आधा जला शव बराम... વાહન માલિકી ટ્રાન્સફર હવે આધાર OTP થી,...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
കുന്നംകുളത്ത് ക്ഷേത്രത്തിൽ വൻ കവർച്ച

കുന്നംകുളത്ത് ക്ഷേത്രത്തിൽ വൻ കവർച്ച

✍️ Reporter: Anumon C Thamby 🗓 11 Sep 2026, 07:58 AM 👁 47
Share: 💬 WhatsApp 📘 Facebook 𝕏 Post
കുന്നംകുളം തെക്കേപ്പുറം ശ്രീ മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.
ഇന്ന് പുലർച്ചയോടെ ക്ഷേത്രത്തിലെ ശാന്തി, അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിൽ സിസിടിവി ക്യാമറയുണ്ടെങ്കിലും, അതിന്റെ മുകളിൽ പട്ടുചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചു കൂടി.
വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുൻപ് മാക്കാലിക്കാവ് അമ്പലത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അവിടെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ താലിയും നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. അന്ന് എഴുപതിനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നത്. മേഖലയിൽ മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് രാത്രികാല പെട്രോളിംഗ് ഉൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
📲Get App