🔥 TRENDING RPG Group Chairman Harsh Goenka Critic... Deepinder Goyal Defends High-Priced We... Times of India Releases Top Stock Pick... Farah Khan Denounces Clickbait Claims... Poonam Pandey Stuns in Dramatic Red Le... Sunita Ahuja Says ‘Nobody Can Ever Sep...
09 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മലപ്പുറം റെഡ് ക്രോസിനെ പിരിച്ചുവിട്ടത് കടകവിരുദ്ധo

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Nov 2026, 12:05 PM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ലാ കമ്മിറ്റികൾക്കെതിരെയും ഭാരവാഹികൾക്കെതിരെയുമുള്ള നടപടി

ജനാധിപത്യ മൂല്യങ്ങളെയും സാമാന്യനീതിയെയും കാറ്റിൽ പറത്തിയും തങ്ങളുടെ വരുതിക്ക് നിൽക്കാത്ത ജില്ലാ കമ്മിറ്റികൾക്കെതിരെയും ഭാരവാഹികൾക്കെതിരെയും അപവാദ പ്രചാരണങ്ങളും അഴിമതി ആരോപണങ്ങളും ഉന്നയിച്ചു ഏകപക്ഷീയമായി അത്തരം കമ്മിറ്റികളെ പിരിച്ചുവിടുന്ന നടപടികളാണ് തുടർന്ന് കൊണ്ടിരിക്കുന്നത്. പാലക്കാട്, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ കമ്മിറ്റികളെ ഇതുപോലെ പിരിച്ചുവിടുകയും വിവിധ കോടതികളിൽ അതിനെതിരെ കേസുകൾ നടന്നു വരികയുമാണ്.

2023 മുതൽ 2026 ഓഗസ്റ്റ് 10 വരെ ജി മോഹൻകുമാർ സംസ്ഥാന ട്രഷറർ ആയിരുന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതിന് കാരണമായി പറഞ്ഞത് സാമ്പത്തിക ക്രമക്കേട് എന്നാണ്. 2027 ഓഗസ്റ്റ് 10ന് ഞാൻ ട്രഷറർ സ്ഥാനത്തുനിന്ന് ഒഴിയുന്നത് വരെ മേൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാണിച്ചു യാതൊരുവിധ നോട്ടീസോ, വിശദീകരണമോ ജില്ലാ കമ്മിറ്റിക്കോ ഭാരവാഹികൾക്കോ നൽകിയിട്ടില്ല. 17-10-2026ന് റെഡ് ക്രോസ് മലപ്പുറം ജില്ലാ ചെയർമാനെയും സെക്രട്ടറിയെയും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സസ്പെൻ്റ് ചെയ്‌തതായി സ്റ്റേറ്റ് കമ്മിറ്റി പത്രങ്ങളിൽ വാർത്ത നൽകി. അത് നിഷേധിച്ചുകൊണ്ട് 18-10-2026 തന്നെ ജില്ലാ കമ്മിറ്റി വാർത്ത നൽകിയിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയുടെ ഈ നടപടിക്കെതിരെ മഞ്ചേരി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് കോടതി താൽക്കാലിക ഉത്തരവ് ന ൽകി.
📲Get App