🔥 ट्रेंडिंग मणिपुर पुलिस ने चुराचंदपुर में 7.7 किल... मेघालय स्वीट ड्रीम्स लॉटरी के 29-10-20... साइक्लोन अर्नाब में 5 लोगों की मौत, आं... मेघालय के युवा जूडो खिलाड़ी राष्ट्रीय... इंदौर में आरएसएस ने समाज-केन्द्रित विस... करवा चौथ 2026: जबलपुर में रात 8:12 बजे...
29 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കാർഷിക മൂല്യവർദ്ധിത ഉൽപന്ന വിപണന മേള 31 ന്

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 29 अक्टू. 2026, 12:08 PM 👁 19
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക മഹാസംഗമം

സ്വതന്ത്ര കർഷക സംഘം കർഷക മഹാ സംഗമം കാർഷിക മൂല്യ വർദ്ധിത ഉൽപന്ന വിപണമേള നാളെ

മലപ്പുറം: സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക മഹാസംഗമം കാർഷിക മൂല്യവർദ്ധിത ഉൽപന്ന വിപണന മേള യും 31 ന് ശനി രാവിലെ 9 മണി മുതൽ വൈകിട്ട് ആറു മണി വരെ മലപ്പുറം റോസ് ലോഞ്ച് കൺവെൻഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിക്കും. സമൂഹത്തിൽ കാർഷിക ബോധം വളർത്തുന്നതിനും, പുതിയ തലമുറയെ കൃഷിയിലേക്ക് ആകർ

ഷിക്കുന്നതിനും, കുടുബങ്ങളിൽ കൃഷിയെയും കാർഷിക വൃത്തിയെയും പ്രാധാന്യത്തോടെ തിരിച്ച് കൊണ്ട് വരുന്നതിനും, കാർഷിക വിളകൾ ഉപയോഗിച്ച് മൂല്ല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും കുടുംബ വരുമാനം വർദ്ധിപ്പിക്കുന്നതിനും, ആരോഗ്യദായകമായ ഭക്ഷണം കഴിച്ച് ജീവിത ശൈലി രോഗങ്ങളിൽ പെടാതെ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും 'കർഷകൻ ശക്തമാകുമ്പോൾ കേരളം സമൃദ്ധമാകും' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന തലത്തിൽ ആയിരത്തിലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മലപ്പുറത്ത് അതിവിപുലമായ കർഷക സംഗമം സംഘടപ്പിക്കുന്നത്.

ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയും കാർഷിക രീതികളും അവലംബിക്കാനും, കാർഷിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ചും അതേ സമയം ആനുകൂല്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനും ബോധവൽകരിക്കാനും കൂടിയാണ് ഇത്തരം പരിപാടികൾ സംഘപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ജില്ലാ പ്രസിഡണ്ട് സി അബൂബക്കർ ഹാജി പതാക ഉയർത്തും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 'സ്വതന്ത്ര കർഷകൻ, മാസിക യുടെ മലപ്പുറം സ്പെഷ്യൽ പതിപ്പ് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പ്രകാശനം ചെയ്യും. കാർഷിക മൂല്യവർദ്ധിത ഉൽപന്ന പ്രദർശന വിപണനമേള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും.
📲Get App