🔥 ट्रेंडिंग एससीओआर ने आंध्र प्रदेश और तेलंगाना मे... आंध्र प्रदेश बन गया पहला राज्य जिसने अ... गुजरात में एनआरआई जमा 58% बढ़े, अहमदाब... खैरथल डाकघर में आधार सेवाएं सुविधाजनक... लेसोल ग्रुप ने गुजरात में नई विनिर्माण... हार्डिक और अल्पेश के पोस्ट ने 2027 चुन...
27 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ശ്രീനാരായണഗുരു ഓപ്പൺസർവ്വകലാശാലയുടെ കോഴിക്കോട് മേഖലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ നവംബർ 28, 29 ന്

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 27 नव. 2026, 12:00 PM 👁 19
यहाँ देखें: 📘 Facebook
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

50 ഇനങ്ങളിലാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴിക്കോട് മേഖല കലോത്സവം - 2026

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ കോഴിക്കോട് മേഖലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ നവംബർ 28, 29 തീയതികളിൽ മലപ്പുറം രാമപുരം ജംസ് ആർട്ട് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) വച്ച് നടക്കും. കോഴിക്കോട് മേഖലയുടെ കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 15 പഠന കേന്ദ്രങ്ങളിൽ നിന്നും 600 ഓളം പഠിതാക്കൾ മത്സരത്തിൽ പങ്കെടുക്കും. 50 ഇനങ്ങളിലാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത് ഇതിൽ 17 മത്സരങ്ങളിൽ പുരുഷ,വനിത, ട്രാൻസ്‌ജെൻഡർ മത്സരങ്ങൾ പ്രത്യേകമായി നടത്തും.

നവംബർ 28ന് രാവിലെ 10 മണിക്ക് രാമപുരം ജംസ് ആർട്ട് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ മന്ത്രി മഞ്ഞളാം കുഴി അലി എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ സുൽഫി പി. സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അബൂബക്കർ തുടങ്ങിയവർ സംബന്ധിക്കും.
📲Get App